ഇടുക്കി: എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന മൂന്നാമത് നിയാസ് കൂരാപ്പിള്ളി മെമ്മോറിയൽ മെറിറ്റ് അവാർഡ് ജൂലായ് പതിനഞ്ചിന് ആരംഭിക്കും.നിയാസ് കൂരാപ്പിളളി മെമ്മോറിയൽ ട്രസ്റ്റിന്റെയും കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലയുടെ വിവിധ മേഖലകളിലായി സംഘടിപ്പിക്കുന്ന പ്രതിഭാ സംഗമത്തിന്റെ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി .ഉമ്മൻ ചാണ്ടി നിർവ്വഹിക്കും. പ്രതിഭാസംഗമത്തിൽ രജിസ്റ്റർ ചെയ്യുന്നതിനായി 9947888956 എന്ന നമ്പറിൽ വിളിച്ചും meritawards2020@gmail.com എന്ന മെയിൽ ഐഡിയിലേക്ക് മാർക്ക് ലിസ്റ്റ്, അഡ്രസ്സ് എന്നിവ അയച്ചും രജിസ്റ്റർ ചെയ്യാമെന്ന് നിയാസ് കൂരാപ്പിള്ളി മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ റോയി കെ പൗലോസ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് എന്നിവർ അറിയിച്ചു.