പള്ളിവാസൽ : ഒൻപതാം വാർഡിൽ പ്രവർത്തിക്കുന്ന ഡോബിപാലം അംഗണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എസ് രാജേന്ദ്രൻ എംഎൽ.എ
നിർവ്വഹിച്ചു. പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപമുടക്കിയാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. പുതിയ കെട്ടിടത്തിൽ കുട്ടികൾക്കുള്ള മെച്ചപ്പെട്ട സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് തുളസിഭായ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.രാമർ, ജനപ്രതിനിധികളായ അജിത പ്രമോദ്, സരസു ശശി, കെ.ജെ സിബി, അംഗണവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.