അണക്കര: ചെല്ലാർകോവിൽ അരുവിക്കുഴി കണ്ടത്തിൽപ്പടിയിൽ നിർമിച്ച ചെക് ഡാം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽപ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. ജലക്ഷാമം രൂക്ഷമായ അരുവിക്കുഴി മേഖലയിലെ ജനങ്ങൾക്ക് തടയണ പ്രയോജനപ്പെടും. ഇതോടൊപ്പം അഞ്ചുലക്ഷം രൂപ ചെലവഴിച്ച് കോൺക്രീറ്റ് ചെയ്ത ചെറശേരിപ്പടി റോഡും എം.പി ഉദ്ഘാടനം ചെയ്തു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിം ഗ് കമ്മിറ്റി ചെയർമാൻ അഡ്വ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം സാബു വയലിൽ, പഞ്ചായത്ത് അംഗം ടിൻസി ഷിജു, തമ്പി വരയന്നൂർ, ബാബു അത്തിമൂട്ടിൽ, ടി.ആർ. ഗോപാലകൃഷ്ണൻ നായർ, ജോളി കണ്ടത്തിൽ, ജോസ് മുടക്കാനി, സിബി വെള്ളമറ്റം, വൈശാഖ് തുണ്ടത്തിൽ, ബാബു കോട്ടക്കൽ, ഷീബ ജോർജ് എന്നിവർ പങ്കെടുത്തു.