തൊടുപുഴ : എല്ലാ വർഷവും കർക്കിടകം 16 ന് വിപുലമായി നടക്കാറുള്ള ഇടവെട്ടി ഔഷധസേവ ഈ വർഷം കൊവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ട് ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകൾ മാത്രമാക്കി പരിമിതപ്പെടുത്തും. ഈ വർഷത്തെ ഔഷധസേവ നടക്കുന്നത് 31 ന് വെള്ളിയാഴ്ചയാണ്. 30 ന് വൈകുന്നേരം ഔഷധസൂക്തജപത്തോടുകൂടി ചടങ്ങുകൾ ആരംഭിക്കും. 31 ന് രാവിലെ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടക്കും. ഭക്തജനങ്ങൾക്ക് ഔഷധവിതരണം ഉണ്ടായിരിക്കുന്നതല്ല. എല്ലാ വർഷവും കർക്കിടകം 16 ന് നടക്കുന്ന ഇടവെട്ടി ഔഷധസേവയിൽ കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് പങ്കെടുത്തുകൊണ്ടിരുന്നത്.
പത്രസമ്മേളനത്തിൽ ക്ഷേത്രം സെക്രട്ടറി സിജു ബി. പിള്ള വടക്കേമൂഴിയ്ക്കൽ, ജനറൽ കൺവീനർ സുധീർ പുളിയ്ക്കൽ, ജോയിന്റ് സെക്രട്ടറി കെ.എസ്. ബാബു കൊണ്ടാട്ട്, ഖജാൻജി എം.എൻ. രവീന്ദ്രൻ മൂത്തേടത്ത്, ദിലീപ് കല്പക സദനം എന്നിവർ പങ്കെടുത്തു.