തൊടുപുഴ: ലോക് ഡൗണിൽ ഇളവ് നൽകി നാടും നഗരവും ഉണർന്നിട്ടും വ്യാപാര മേഖലയിൽ മരവിപ്പ് തുടരുന്ന അവസ്ഥയാണ്. നഗര പ്രദേശങ്ങൾ മതമല്ല ഗ്രാമീണ മേഖലയിലും ഈ അവസ്ഥയാണ് കണ്ട് വരുന്നത്. കച്ചവട സ്ഥാപനങ്ങളിൽ വ്യാപാരം ഗണ്യമായി കുറഞ്ഞതോടെ പലരും വലിയ പ്രതിസന്ധിയിലായി. ഇളവുകൾനൽകിയ ആദ്യ ഘട്ടത്തിൽ തീർത്തും ആളനക്കം ഇല്ലാതെ നിശ്ചലാവസ്ഥയിലായിരുന്നു വ്യാപാര മേഖല. എന്നാൽ ബസുകളും,ഓ ട്ടോറിക്ഷകളും നിരത്തിലിറങ്ങിയതോടെ പച്ചപിടിക്കും എന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരികൾ. എന്നാൽ പ്രതീക്ഷകൾ എല്ലാ തന്നെ തകിടം മറിയുന്ന സ്ഥിതിയാണ് ഓരോ ദിവസവും വ്യാപാരികൾ അഭിമുകീകരിക്കുന്നതും. ബസുകളും, ഓട്ടോറിക്ഷകളും നിരത്തിലുണ്ടായിട്ടും നഗരത്തിൽ ജന തിരക്ക് നന്നേ കുറവാണ്. ലോക്ക് ഡൗണിന് മുൻപ് ദിവസം 10000 രൂപയോളം വിൽപനയുണ്ടായിരുന്ന ചെറിയ സ്ഥാപനങ്ങളിൽ പോലും ദൈനം ദിന ചിലവുകൾക്ക് പോലും കച്ചവടം ഇല്ല. ഇത്തരത്തിൽ എത്ര നാൾ പിടിച്ചു നിൽക്കാൻ കഴിയും എന്നാണ് മിക്ക വ്യാപാരികളും ആകുലപ്പെടുന്നത്. കൊറോണ രോഗികൾ ദിവസേന കൂടുന്നതായിട്ടുള്ള റിപ്പോർട്ടുകൾ ജനങ്ങളെ പൊതു ഇടങ്ങളിൽ നിന്നും അകറ്റുന്നുമുണ്ട്. ബസ്കൂലിയും ഗണ്യമായി വർദ്ധിപ്പിച്ചതിനാൽ അത്യാവശ്യക്കാർ മാത്രമാണ് നഗരത്തിലേക്ക് എത്തുന്നുള്ളൂ. കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്നതും കച്ചവട സ്ഥാപനങ്ങൾക്ക് തിരിച്ചടിയായി. പലരും വാടക കൊടുക്കാൻ പോലും നന്നേ ബുദ്ധിമുട്ടുന്നു.ബസ് സർവീസ് ആരംഭിച്ചിട്ടും വ്യാപാര സ്ഥാപനങ്ങളിൽ ഉണർവ് ഉണ്ടാകാത്തത് ചില സൂചനകളാണ് നൽകുന്നത്. ലോക് ഡൗൺ കഴിഞ്ഞ് പ്രതീക്ഷയോടെ കച്ചവടം പുനരാരംഭിച്ചവർക്ക് നിരാശയുടെ നാളുകളാണ് കടന്ന് പോകുന്നത്. അത്യാവശ്യ ജീവനക്കാരെ മാത്രം നിയോഗിച്ച് തുറന്ന് പ്രവർത്തിട്ടും.

തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായി :-

ലോക്ക് ഡൗണിനെ തുടർന്ന് മിക്ക സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് അവരുടെ ജോലിയും നഷ്ടമായി. ഒന്നിലേറെ തൊഴിലാളികൾ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിൽ ഉടമ മാത്രമായിട്ടാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ ജോലി ചെയ്തിരുന്നവർക്ക് ജോലി നഷ്ടമാവുകയും എല്ലായിടത്തും ഈ അവസ്ഥ തുടരുന്നതിനാൽ മറ്റ് സ്ഥാപനങ്ങളിൽ ജോലി ലഭിക്കാത്ത അവസ്ഥയുമാണ്.