നെടുങ്കണ്ടം :കെ. എസ്. ഇ. ബി പുതിയ നെടുങ്കണ്ടം സബ് ഡിവിഷൻ ആരംഭിച്ചതോടെ കൂടുതൽ സേവനങ്ങൾ നെടുങ്കണ്ടത്ത് തന്നെലഭ്യമാകുന്നു. കാർഷിക, വ്യാവസായിക ആവശ്യങ്ങൾക്കായി പുതിയ കണക്ഷൻ എടുക്കൽ, ലോഡ് വിത്യാസം കണ്ടുപിടിക്കൽ, വൈദ്യുതി മോഷണം തുടങ്ങിയ കാര്യങ്ങൾ ഇനി മുതൽ നെടുങ്കണ്ടം സബ് ഡിവിഷൻ ഓഫീസിൽ ചെയ്യാൻകഴിയും. കട്ടപ്പന ഡിവിഷന്റെ കീഴിൽ വാഴത്തോപ്പ്, കട്ടപ്പന എന്നി രണ്ട്സബ് ഡിവിഷനുകാളാണ് ഉണ്ടായിരുന്നത്. ഇതിൽ കട്ടപ്പന സബ് ഡിവിഷനെവിഭജിച്ചാണ് നെടുങ്കണ്ടം സബ് ഡിവഷൻ രൂപംകൊണ്ടത്. ഇതുവരെകട്ടപ്പനയുടെ കീഴിൽ എട്ട് സെക്ഷൻ ഓഫീസുകളാണ് ഉണ്ടായിരുന്നത്. ഇതിൽവണ്ടൻമേട്, കാഞ്ചിയാർ, അണക്കര, കട്ടപ്പനഎന്നിവകട്ടപ്പനയിൽനിലനിർത്തുകയായിരുന്നു. ഇരട്ടയാർ, നെടുങ്കണ്ടം, തൂക്കുപാലം,ഉടുമ്പൻചോല തുടങ്ങിയ സെക്ഷൻ ഓഫീസുകളാണ് നെടുങ്കണ്ടത്തിന്റെ കീഴിൽവരിക. എട്ട് സെക്ഷൻ ഓഫീസുകൾ നിലനിൽക്കുന്ന 40 കിലോമീറ്റർചുറ്റളവിലുള്ള പ്രദേശത്തെ പരാതികൾ കട്ടപ്പന സബ്ഡിവിഷൻ ഓഫീസിലെഉദ്യോഗസ്ഥർ എത്തിയാണ് പരിഹരിച്ചിരുന്നത്. അതുപോലെ തന്നെ ഉടുമ്പൻചോലഅടക്കമുള്ള മേഖലയിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി കട്ടപ്പനയിൽഎത്തിയാണ് പരിഹാരം കാണേണ്ട അവസ്ഥയിലായിരുന്നു. നെടുങ്കണ്ടംകിഴക്കേകവലയിൽ സ്‌റ്റേഡിയത്തിൽ പ്രവർത്തിച്ച് വരുന്ന ഓഫീസ്കെട്ടിടത്തിൽ സെക്ഷൻ, സബ് എൻജിനീയർ കാര്യാലയം എന്നിവ ഇതുവരെപ്രവർത്തിച്ച് വന്നിരുന്നത്. നെടുങ്കണ്ടത്ത് പുതിയ സബ് ഡിവിഷൻകാര്യാലയം ആരംഭിച്ചതോടെ കുറഞ്ഞദൂരത്തിൽ ജനങ്ങൾക്ക് കൂടുതൽ വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കാൻതുടങ്ങിയതായി അസിസ്റ്റൻഡ് എക്‌സിക്യുട്ടീവ് എൻജിനിയർ കുര്യൻകോശി പറഞ്ഞു.