നെടുങ്കണ്ടം : ഉടുമ്പൻചോലക്കു സമീപം സ്വകാര്യ വ്യക്തികൾ ആരംഭിച്ച പുതിയ വ്യവസായസംരംഭത്തിന്റെ ഉദ്ഘാടന വേളയിൽ നടന്ന മദ്യ സൽക്കാരമടക്കമുള്ളവയെക്കുറിച്ച്ഉന്നതതല അന്വേഷണംവേണമെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ആവശ്യപ്പെട്ടു. 250 ൽ അധികം ആളുകൾ പങ്കെടുത്തത് യാതൊരുവിധ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ്. ഇതിനെതിരെ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായില്ലായെന്നത്, സർക്കാരിന്റെയും ഉദ്ഘാടനം നടത്തിയ മന്ത്രിയുടെയും ഇടപെടൽ മൂലമാണെന്നത് വ്യക്തമാണ്. സംസ്ഥാനത്തിനു പുറത്തു നിന്ന് വരുന്ന മലയാളികൾക്ക് കർശനമായ നിബന്ധനകളും 14 ദിവസത്തെ ക്വാറന്റൈനും നിർദ്ദേശിക്കുന്ന ഭരണാധികാരികൾബെല്ലി ഡാൻസിനായി അന്യസംസ്ഥാനത്തു നിന്നും വന്ന യുവതികൾക്ക് വാതിൽ തുറന്നു കൊടുത്തത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ്.സംഭവത്തെ ക്കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇബ്രാഹിംകുട്ടി കല്ലാർ ആവശ്യപ്പെട്ടു.