ഇടുക്കി: മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ 103 മത് ജൻമദിനത്തിൽ ഡി 'സി.സി. ആസ്ഥാനമായ ജവഹർ ഭവനിൽ കെ.കരുണാകരന്റെ ഛായാ ചിത്രത്തിൽ ഡി.സി.സി. പ്രസിഡന്റ് അഡ്വ: ഇബ്രാഹിം കുട്ടി കല്ലാർ പുഷ്പാർച്ചന നടത്തി. അതുല്യ വ്യക്തിത്വത്തിന് ഉടമയായ കെ.കരുണാകരൻ സെക്യൂലർ കാഴ്ച്ചപാട് ഉയർത്തി പിടിച്ച നേതാവായിരുന്നുവെന്നും കേരളത്തിൽ സാമൂഹിക നീതി ഉയർത്തി പിടിച്ച ഭരണ തന്ത്രജ്ഞനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.