തൊടുപുഴ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തപസ്യ ജില്ലാ സമിതി ഏർപ്പെടുത്തിയ പ്രഥമ തപോവനം പുരസ്‌ക്കാരം കോലാനി അമരം കാവിന് സമ്മാനിച്ചു.5001 രൂപ ക്യാഷ് അവാർഡും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. അമരം കാവിൽ നടന്ന ലളിതമായ ചടങ്ങിൽ തപസ്യ സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി അഡ്വ.കെ.പി വേണുഗോപാൽ പുരസ്‌ക്കാരം സമ്മാനിച്ചു. കോലാനി ദേവസ്വം ഭരണസമിതി പ്രസിഡന്റ് ഭാസ്‌ക്കരൻ നായർ ഒഴിവാരത്ത് സെക്രട്ടറി കെ.ബി ഹരികൃഷ്ണൻ കിഴക്കനാട്ട് എന്നിവർ ചേർന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ ആർ അജി മുഖ്യ അതിഥിയായിരുന്നു. തപസ്യ കോട്ടയം മേഖല സെക്രട്ടറി വി.കെ ബിജു, ജില്ലാ പ്രസിഡന്റ് പി.കെ രാധാകൃഷ്ണൻ , ജില്ലാ സെക്രട്ടറി എസ്.എൻ ഷാജി, ജില്ലാ കമ്മറ്റിയംഗം പി.എൻ ഉണ്ണികൃഷ്ണൻ, ക്ഷേത്രം ഭരണസമിതിയംഗങ്ങൾ, തുടങ്ങിയവർ പെങ്കെടുത്തു കാവുകളും വനങ്ങളും സംരക്ഷിക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കും നല്കുന്നതാണ് ഈ പുരസ്‌ക്കാരം.