തൊടുപുഴ: നഗരത്തിൽ റിട്ട. അദ്ധ്യാപകന്റ മൊബൈൽഫോൺ പിടിച്ചു പറിച്ചോടിയ സംഭവത്തിൽ യുവാവ് പിടിയിൽ . ന്യൂമാൻകോളജ് റിട്ട. അധ്യാപകനും മുട്ടം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പൂവത്തിങ്കൽ പ്രൊഫ.കെ.ജെ.കുര്യെന്റ മൊബൈൽഫോൺമോഷ്ടിച്ചകേസിലാണ് കരിമണ്ണൂർ പാഴൂർ ചെമ്മലാകുഴിജോമോൻ (35) പിടിയിലായത് . യുവാവിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രജ്ഞിത്തിന്‌വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു. വ്യാഴാഴ്ച വൈകുന്നരം ടൗൺ ഹാളിനു സമീപത്തെടോയ്‌ലെറ്റിലേക്ക്‌പോകുന്നതിനിടയിൽ പ്രതികൾ മൊബൈൽഫോൺ പിടിച്ചു പറിച്ച് സമീപത്തെ കുളിക്കടവിനു സമീപത്തൂടെ ഓടി രക്ഷപെടുകയായിരുന്നു.പൊലീസിൽ അറിയിച്ചതിനെ തുടർന്ന് ഇവരെത്തി സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പിടിച്ചു പറി സംഘത്തെകേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൊടുപുഴയിൽ നിന്ന്‌ജോമോൻ പിടിയിലാകുന്നത്.മൊബൈൽഫോണും കണ്ടെടുത്തു. തൊടുപുഴ എസ്‌ഐ ബൈജു പി.ബാബുവിെന്റനേതൃത്വത്തിൽ എ.എസ്.ഐ ഷംസ്, സി.പി.ഒമാരായ രാജേഷ്, നിസാർ എന്നിവർചേർന്നാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.