രാജാക്കാട്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ നിശാ പാർട്ടിയെ കുറിച്ച് സമഗ്രമായ അന്വേഷണം
നടത്തണമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ ആവശ്യപ്പെട്ടു.ഉടുമ്പൻചോലയിൽ ക്രഷർ യൂണിറ്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട്
രാത്രിയിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സ്വകാര്യ റിസോർട്ടിൽ നടത്തിയനിശാ പാർട്ടിയിൽ പൊതു പ്രവർത്തകരടക്കം പങ്കെടുത്തുവെന്നത്
ഗൗരവമുള്ളതാണ്. ഇതിന് പിന്നിൽ ഉടമയ്ക്ക് മറ്റ് താലപര്യങ്ങൾ ഉണ്ടെന്നും അതിനാൽ നിശാ പാർട്ടിയുമായി ബന്ധപ്പെട്ട് സമഗ്രമായ
അന്വേഷണം നടത്തണമെന്നും കെ കെ.ശിവരാമൻ ആവശ്യപ്പെട്ടു.