കാഞ്ഞാർ: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കാഞ്ഞാർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്തക വിതരണവും വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് എം കെ പുരുഷോത്തമൻ അദ്ധ്യക്ഷതവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം എ സുരേഷ് കുമാർ, ജില്ലാ കൗൺസിൽ അംഗം സി എൻ വിനോദ്, സോമനാഥ് കാഞ്ഞാർ, തുടങ്ങിയവർ സംസാരിച്ചു. ശശി ബി മറ്റംസ്വാഗതവും മുഹമ്മദ് ഹനീഫ നന്ദിയും രേഖപ്പെടുത്തി.