തൊടുപുഴ: ജില്ലയിൽ അഞ്ച് വയസുള്ള കുട്ടിക്കും അമ്മയ്ക്കുമടക്കം ആറ് പേർക്ക് കൂടി ഞായറാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചു. എല്ലാവരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. ഇന്നലെ ആർക്കും രോഗമുക്തിയില്ല.
രോഗം സ്ഥിരീകരിച്ചവർ
* ജൂൺ 23ന് റാസൽഖൈമയിൽ നിന്ന് വന്ന പാമ്പാടുംപാറ സ്വദേശി (34). കൊച്ചിയിൽ നിന്ന് നെടുങ്കണ്ടം വരെ ടാക്‌സിയിലെത്തിയ ഇദ്ദേഹം കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു.
* ജൂൺ 21ന് ഡൽഹിയിൽ നിന്ന് വിമാനത്തിലെത്തിയ കാമക്ഷി സ്വദേശികളായ അമ്മ(28)യും മകനും(അഞ്ച്). കൊച്ചിയിൽ നിന്ന് കാമാക്ഷയിലേക്ക് ടാക്‌സിയിൽ വന്ന ഇവർ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
* ജൂൺ 20ന് മുംബൈയിൽ നിന്നും ട്രെയിനിൽ കൊച്ചിയിൽ എത്തിയ മൂന്നാർ പള്ളിവാസൽ സ്വദേശിനി(63). കൊച്ചിയിൽ നിന്നും ടാക്‌സിയിൽ മൂന്നാറിലെത്തി കോവിഡ് സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു.
* ജൂൺ 18ന് പൂനയിൽ പോയി വന്ന കുമാരമംഗലം സ്വദേശി (34).പൂനയിലേക്ക് ചക്കയുമായി പോയ വാഹനത്തിൽ ഡ്രൈവറോടൊപ്പം ഉണ്ടായിരുന്നു. പിന്നീട് വാഴക്കുളത്ത് എത്തി. അവിടുന്ന് ഓട്ടോയിൽ കുമാരമംഗലത്തു വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
* ജൂൺ 26ന് മുംബൈയിൽ നിന്നും എറണാകുളത്ത് ട്രെയിനിലെത്തിയ ഉപ്പുതറ ചീന്തലാർ സ്വദേശി (36). എറണാകുളത്തു നിന്നും ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം ടാക്‌സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.