തൊടുപുഴ: തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നിർധന കുടുംബാംഗമായ യുവാവ് ജീവിതത്തിലേയ്ക്ക് മടങ്ങി വരാൻ സൻമനസുള്ളവരുടെ സഹായം തേടുന്നു. വഴിത്തല മാവടിയിൽ അനൂപാണ് (38) എറണാകുളത്തെ സ്വകാര്യ ആശുപത്രയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. വഴിത്തലയിൽ ടയർകട നടത്തുന്ന അനൂപിന് കഴിഞ്ഞ മാസം നാലിനാണ് അപകടം സംഭവിച്ചത്. വാഹനത്തിന്റെ ടയറിൽ കാറ്റു നിറയ്ക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ച് അനൂപിന്റെ തലയിൽ പതിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അനൂപിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പിന്നീട് രാജഗിരി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് തലയിൽ മൂന്ന് ശസ്ത്രക്രിയ നടത്തി. അണുബാധയെ തുടർന്ന് അനൂപിന്റെ തലയോട്ടിയുടെ ഒരു ഭാഗം നീക്കി വയറിൽ വച്ചിരിക്കുകയാണ്. ഇനി അത് തിരിച്ചു വയ്ക്കണം. കൂടാതെ അപകടത്തിൽ കണ്ണുകൾക്കും മൂക്കിന്റെ പാലത്തിനും ക്ഷതം സംഭവിച്ചു. നിലവിൽ പത്തുലക്ഷത്തോളം രൂപ ചികിത്സയ്ക്ക് ചെലവായി. നാട്ടുകാരുടെയും സുമനസുള്ളവരുടെയും സഹായം കൊണ്ടാണ് ഇതുവരെയുള്ള ചികിത്സ കഴിഞ്ഞുവന്നത്. ഉടൻതന്നെ ശസ്ത്രക്രിയ നടത്തിയാൽ അനൂപ് ജീവിതത്തിലേയ്ക്ക് മടങ്ങി വരുമെന്ന് ഡോക്ടർമാർ പറയുന്നു. തുടർന്നുള്ള ചികിത്സകൾക്കും ഭീമമായ തുക വേണ്ടി വരും. നിർധന കുടുംബാംഗമായ അനൂപിന് കരുണവറ്റാത്തവരുടെ സഹായമാണ് ഏക പ്രതീക്ഷ. ഭാര്യയും പറക്കമുറ്റാത്ത രണ്ടുകുട്ടികളുടെ ഏക ആശ്രയമായിരുന്നു അനൂപ്.
അനൂപിന്റെ ഭാര്യ ജ്യോതിയുടെ ബാങ്ക് അക്കൗണ്ട് വിവരം.
അക്കൗണ്ട് നമ്പർ: 40357101013074
ഐ.എഫ്.എസ്.സി കോഡ്: കെ.എൽ.ജി.ബി0040357
കേരളാ ഗ്രാമീണ ബാങ്ക്
വഴിത്തല ശാഖ
ജ്യോതിമോൾ.എം
മാവടിയിൽ ഹൗസ്
ഫോൺ: 9496460706