ഉടുമ്പൻചോല : ഒബിസി മോർച്ച ഉടുമ്പൻചോല മണ്ഡലം ഭാരവാഹി യോഗംമണ്ഡലം പ്രസിഡന്റ് രാജീവ് കണ്ണൻ തറയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് സിഡി സജീവ് ഉദ്ഘാടനം ചെയ്തു. ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് പി പ്രബീഷ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. വിനോദ് കുമാർ , ട്രഷറർ സിപി അനൂപ് എന്നിവർ പ്രസംഗിച്ചു.. തുടർന്ന് നെടുങ്കണ്ടംപൊലീസ് സ്റ്റേഷനിൽ മാസ്ക്ക് വിതരണ.ം നടത്തി. എസ് ഐ പി.കെ. സജീവിന് മണ്ഡലം പ്രസിഡന്റ് രാജീവ് കണ്ണന്തറയിൽ കൈമാറി. നെടുംകണ്ടം ടൗണിൽ ഓട്ടോറിക്ഷ ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കും സ്ഥാപനങ്ങളിലെ ജീവനക്കാർക്കും മാസ്‌കിന്റെ വിതരണവും നടത്തി. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഒബിസി മോർച്ചയുടെ നേതൃത്വത്തിൽ മാസ്‌കുകളും സാനിറ്ററൈസറുകളും വിതരണം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് പി .പ്രബീഷ് പറഞ്ഞു.