കട്ടപ്പന: എൻജിനീയറിംഗ് വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്ത്യൻ എൻജിനീയറിംഗ് കോളജിന്റെ അഡ്മിഷൻ കം എക്സ്റ്റൻഷൻ ഓഫീസ് കട്ടപ്പന ഭവന നിർമാണ ബോർഡ് ഷോപ്പിംഗ് കോംപ്ലക്‌സിൽ തുറന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ഉന്നത വിദ്യാഭ്യാസം അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾ പരിഹരിക്കുന്നതിനും പ്രവേശന നടപടികൾ സുഗമമാക്കുന്നതുൾപ്പെടെയുള്ള സേവനങ്ങൾ ഓഫീസിൽ ലഭിക്കും. കട്ടപ്പന നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവഹിച്ചു. കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹൻ മുഖ്യപ്രഭാഷണവും എൻ.പി. ഏലിയാസ് കോർ എപ്പിസ്‌കോപ്പ അനുഗ്രഹ പ്രഭാഷണവും നടത്തി.
വിദ്യാർഥികൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ വിദ്യാഭ്യാസ പരിസ്ഥിതി കോളജിൽ ഉറപ്പാക്കുമെന്ന് ഡയറക്ടർ ഫാ. ജിജി. പി.എബ്രഹാം പറഞ്ഞു. ആശങ്കരഹിതമായി ഉയർന്ന പഠനനിലവാരം ഉറപ്പാക്കാൻ കോളജ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രിൻസിപ്പൽ ഡോ. ജയരാജ് കൊച്ചുപിള്ള അറിയിച്ചു. കോളജ് ഡയറക്ടർ ബോർഡംഗം സാജൻ ജോർജ്, സ്റ്റുഡന്റ്‌സ് അഡൈ്വസർ ഫാ. കുരുവിള പെരുമാൾ ചാക്കോ, ബർസാർ കെ.എ. എബ്രഹാം, ഫാ. ജോസഫ് തെക്കേവയലിൽ, എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, ഫാ. തോമസ് മണിയാട്ട്, വി. ആർ. സജി, അഡ്വ. എം.കെ. തോമസ്, അബ്ദുൾ സത്താർ മൗലവി, ഫാ. ജെയിംസ് പി.മാമ്മൻ, എം.കെ ശശിധരൻ നായർ, ഫാ. ജോസ് സാമുവേൽ, കെ.പി. ഹസൻ, ബെന്നി കല്ലൂപുരയിടം, സാജു പട്ടരുമഠം, എ.എച്ച്. കുഞ്ഞുമോൻ, വി.ആർ. ശശി, ഷാജി നെല്ലിപറമ്പിൽ, ജോഷി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.