 
നെടുങ്കണ്ടം :- എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയെ ഒറ്റപ്പെടുത്തിക്കൊണ്ട് അധികാരം കൈയ്യാളാമെന്ന് വിശ്വസിക്കുന്നവർ മൂഢസ്വർഗ്ഗത്തിലാണെന്ന്പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത്. പറഞ്ഞു.
നെടുങ്കണ്ടംയൂണിയൻ ആസ്ഥാനമന്ദിരത്തിന് മുൻപിൽ പ്രതിഷ്ഠിക്കുന്ന ശ്രീനാരായണ ഗുരുദേവന്റെ ഏറ്റവും വലിയ പഞ്ചലോഹ വിഗ്രഹത്തിന്റെ ഗുരുപീഠ ശിലാന്യാസം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
നെടുങ്കണ്ടം യൂണിയന്റെ കൗൺസിലും യൂണിയനിലെ മുഴുവൻ ശാഖകളുടെയും പിന്തുണയും യോഗം ജനറൽസെക്രട്ടറിയ്ക്കുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
നെടുങ്കണ്ടം യൂണിയന്റെ ആസ്ഥാന മന്ദിരത്തിന് മുൻപിലായി പ്രതിഷ്ഠിക്കുന്ന ഏറ്റവും വലിയതും, വാസ്തുശില്പത്തിൽ ഏറെ വ്യത്യസ്ഥവുമായ പഞ്ചലോഹ ഗുരുദേവ വിഗ്രഹത്തിന്റെ ഗുരുപീഠ ശിലാസ്ഥാപനം നടത്തി. ആറായിരം ചതുരശ്ര അടി വരുന്ന യൂണിയൻ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ഗുരുപ്രകാശം സ്വാമി (ശിവഗിരി മഠം)മുഖ്യകാർമ്മികത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, ബോർഡ് മെമ്പർ കെ.എൻ തങ്കപ്പൻ യൂണിയൻ വൈസ് പ്രസിഡന്റ് രമേശ്കുമാർ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ കൗൺസിൽ അംഗങ്ങളായ എൻ. ജയൻ, സി.എം.ബാബു, മധു, സുരേഷ്, സജി ചാലിൽ, ശാന്തമ്മ ബാബു നെടുങ്കണ്ടം ഉമാമഹേശ്വര ഗുരുദേവ ക്ഷേത്രം മേൽശാന്തി രജീഷ് ശാന്തി തുടങ്ങിയവർ സന്നിഹിതരായിരുന്നു.