തൊടുപുഴ- കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച തൊടുപുഴ വെട്ടിമറ്റം ഗ്രാമത്തിൽ സന്തോഷ് കുമാറിനെ ബിജെപി മുൻസിപ്പൽ സമിതിയുടെനേതൃത്വത്തിൽ അനുസ്മരിച്ചു. കശ്മീരിലെ കാർഗിൽ പ്രദേശത്ത് ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന സായുധപോരാട്ടത്തിൽ 1999 ജൂലൈ 6 നാണ് സന്തോഷ് കുമാർ വീരമൃത്യു വരിച്ചത്. മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, ജനറൽ സെക്രട്ടറിവേണുഗോപാൽ, മുനിസിപ്പൽ ജനറൽ സെക്രട്ടറി അനൂപ് പാങ്കാവിൽ, ബിജു ബാലകൃഷ്ണൻ, രാജേഷ് പൂവാശേരി, മനു ഹരിദാസ്, സനൽ, സിജിമോൻ, സനൽ പുരുഷോത്തമൻ തുടങ്ങിയനേതാക്കൾ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.