ഇടുക്കി: കൊവിഡ് 19 രോഗ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജൂലായ് ആഗസ്റ്റ് മാസങ്ങളിലെ ഉദ്യോഗാർത്ഥികളുടെ തിരക്ക് നിയന്ത്രിക്കാൻ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുളള സേവനങ്ങൾക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
1. രജിസ്‌ട്രേഷൻ, പുതുക്കൽ, സർട്ടിക്കറ്റ് ചേർക്കൽ എന്നീ സേവനങ്ങൾ 2020 സെപ്തംബർ 30 വരെ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി മാത്രമേ ലഭിക്കുകയുള്ളു.
2. ശരണ്യ, കൈവല്യ തുടങ്ങിയ സ്വയം തൊഴിൽ പദ്ധതികളുടെ വായ്പ തിരിച്ചടവ്, താൽകാലിക നിയമനം കിട്ടിയവരുടെ വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കൽ എന്നീ സേവനങ്ങൾ ബന്ധപ്പെട്ട എക്‌സ്‌ചേഞ്ചുകൾ വഴി നേരിട്ട് ലഭ്യമാക്കും.
3. പുതിയ രജിസ്‌ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, ഓൺലൈനായി നിർവഹിക്കേണ്ടതും, ആയതിന്റെ അസ്സൽ സർട്ടിഫിക്കറ്റുകൾ 2020 ഒക്‌ടോബർ മാസം മുതൽ 2020 ഡിസംബർ 31 നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പരിശോധനയ്ക്കായി ഹാജരാക്കിയാൽ മതി.
4. 2019 ഡിസംബർ 20 ന് ശേഷം ജോലിയിൽ നിന്നും നിയമാനുസൃതം വിടുതൽ ചെയ്യപ്പെട്ട് ഡിസ്ചാർജ്ജ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 2020 ഡിസംബർ 31 വരെ സീനിയോരിറ്റി നിലനിർത്തികൊണ്ട് വിടുതൽ സർട്ടിഫിക്കറ്റ് ചേർത്ത് നൽകും.
5. 2020 ജനുവരി മുതൽ സെപ്തംബർ 30 വരെ രജിസ്‌ട്രേഷൻ പുതക്കേണ്ടവർക്ക് 2020 ഡിസംബർ 31 വരെ അവസരം ഉണ്ടായിരിക്കുന്നതാണ്. 2019 മാർച്ചിനോ അതിനശേഷമോ രജിസ്‌ട്രേഷൻ പുതക്കേണ്ട പട്ടികജാതി,/ പട്ടികവർഗ്ഗ വിഭാഗത്തിൽ പ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 2020 ഡിസംബർ 31 വരെ അവസരം ഉണ്ടായിരിക്കും.
6. ഉദ്യോഗാർത്ഥികൾക്ക് ഫോൺ്/ഇ.മെയിൽ മഖേന അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നിന്നും സേവനങ്ങൾ ലഭ്യമാകുന്നതാണ്. (ഫോൺ: 04868 272262, deeidk.emp.lbr@kerala.gov.in)