ഇടുക്കി: ജില്ലയിൽ വ്യാപാരശാലകളുടെ പ്രവർത്തന സമയം രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു വരെയാണെന്ന് ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസ്വാമി അറിയിച്ചു. ഈ സമയക്രമത്തിൽ തുറക്കുകയും അടയ്ക്കുകയും ചെയ്യണം. ഇന്നലെ രാവിലെ ഏഴിനു മുമ്പ് കടകൾ തുറന്നതിന് 13 ഉടമകൾക്കെതിരെ കേസെടുത്തു.