ഇടുക്കി: ഉടുമ്പൻചോലയ്ക്ക് സമീപം ക്രഷർ യൂണിറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വകാര്യ റിസോർട്ടിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിശാ പാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ച കേസിൽ ആറുപേർ അറസ്റ്റിൽ. കോതമംഗലം മാലിപ്ര തവരക്കാട്ട് ബേസിൽ ജോസ്, ചെമ്മണ്ണാർ എളിയാനിയിൽ സോജി ഫ്രാൻസീസ്, മന്നടിക്കാല തോപ്പിൽ മനുകൃഷ്ണ, ഉടുമ്പൻചോല പള്ളിക്കുന്ന് ബാബുമാധവൻ, ശാന്തമ്പാറ രാജാപ്പാറ കുട്ടപ്പായി, ശാന്തമ്പാറ കള്ളിപ്പാറ ഇല്ലംവീട്ടിൽ എം. എം. രാജ് എന്നിവരെയാണ് ശാന്തമ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയച്ചു.