മൂന്നാർ: വന മഹോത്സവത്തിനൊപ്പം മൂന്നാർ കുറിഞ്ഞി ദേശീയോദ്യാനത്തിൽ കുറിഞ്ഞി തൈ നടീൽ സംഘടിപ്പിച്ചു.വനം വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നടീൽ പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോൺഫ്രൻസിലൂടെ മന്ത്രി കെ.രാജു നിർവ്വഹിച്ചു. വന സംരക്ഷണത്തിനൊപ്പം
കുറിഞ്ഞി ഉദ്യാനം, ഷോലവനങ്ങൾ, പുൽമേടുകൾ എന്നിവയുടെ പുനരുദ്ധാരണം കൂടി ലക്ഷ്യമിട്ടു കൊണ്ടുള്ള പദ്ധതിക്കാണ് തുടക്കമായത്. വന മഹോത്സവത്തിന്റെ ഭാഗമായി ഉദ്യാനങ്ങളുടെ നവീകരണവും വനവത്ക്കരണത്തിനും പരിസ്ഥിതിക്കും പ്രാധാന്യം നൽകുന്ന വിവിധ പദ്ധതികൾക്കും സംസ്ഥാനത്ത് തുടക്കം കുറിച്ചതായി മന്ത്രി പറഞ്ഞു. കുറിഞ്ഞി ഉദ്യാനത്തിന്റെ ഭാഗമായുള്ള കുറിഞ്ഞി ഘട്ടിന്റെ ഉദ്ഘാടനവും പരിപാടിയുടെ ഭാഗമായി നടന്നു.ചടങ്ങിൽ
ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധകൃഷ്ണൻ, വട്ടവട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രാമരാജ്, പി.റ്റി ആർ ഫീൽഡ് ഡയറക്ടർ അനൂപ് കെ.ആർ ,
ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജോർജ്ജി പി.മാത്തച്ചൻ, ഡി.എഫ്. ഒ മാരായ സുരേഷ് കുമാർ, സാജു വർഗ്ഗീസ്സ്, എം .വി.ജി കണ്ണൻ, മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ ലക്ഷമി, അസി. വൈൽഡ് ലൈഫ് വാർഡൻ സെമീർ തുടങ്ങിയവർ പങ്കെടുത്തു.