മുതലക്കോടം: ഹോളിഫാമിലി ആശുപത്രിയിലെ നവീകരിച്ച ലേബർ റൂമിന്റെയും ലേബർ സ്യൂട്ടിന്റെയും ഉദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ നിർവഹിച്ചു. മുതലക്കോടം പള്ളി വികാരി ഫാ. ജോസഫ് അടപ്പൂർ വെഞ്ചിരിപ്പ് നിർവഹിച്ചു. തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രൊവിൻസ് പ്രൊവിൻഷ്യൽ സിസ്റ്റർ ക്രിസ്റ്റി അറയ്ക്കത്തോട്ടം, അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ മേഴ്‌സി കുര്യൻ, മുനിസിപ്പൽ കൗൺസിലർ അഡ്വ. സി.കെ. ജാഫർ, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. താജിമോൾ ജോളി എന്നിവർ പങ്കെടുത്തു.