തൊടുപുഴ: സ്വർണ്ണ കള്ളക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു യൂത്ത് കോൺഗ്രസ്സ് നേതൃത്വത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. സിവിൽ സ്റ്റേഷൻ മാർച്ച് കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയി ഉദ്ഘാടനം ചെയ്തു. പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ് സ്വർണ്ണകള്ളക്കടത്തെന്ന് വി.എസ് ജോയി പറഞ്ഞു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് അദ്ധ്യക്ഷത വഹിച്ചു.മാർച്ചിന് യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് അനീഷ് വി.സി, യൂത്ത് കോൺഗ്രസ്സ് ജില്ലാ ഭാരവാഹികളായ ബിലാൽ സമദ്, സോയിമോൻ സണ്ണി, അനിൽ കനകൻ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി മാത്യു കെ ജോൺ, ജില്ലാ ഭാരവാഹികളായ സിബി ജോസഫ്, നിതിൻ ലൂക്കോസ്, സി.എസ് വിഷ്ണു ദേവ് ,ഫസ്സൽ സുലൈമാൻ എന്നിവർ നേതൃത്വം നൽകി.