തൊടുപുഴ :-സ്വർണ്ണകള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്കിനെ പറ്റി സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടും കൊവിഡ് പ്രതിരോധിക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായ ഗുരുതരമായ വീഴ്ച്ച, പ്രവാസി വഞ്ചന, സ്പ്രിംഗ്ലർ - ഇ മൊബിലിറ്റി അഴിമതി, വൈദ്യുതി ചാർജ്ജ് വർദ്ധന, പെട്രോൾ, ഡീസൽ, ഗ്യാസ് വിലവർദ്ധന, എന്നിവക്കെതിരെ പ്രതിഷേധിച്ചു കൊണ്ടും നാളെ രാവിലെ 10 മണിക്ക് ഇടുക്കി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും യു ഡി എഫ് മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ ധർണ നടത്തും.
കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ് ധർണ നടത്തുക. യു ഡി എഫ് മണ്ഡലം ചെയർമാൻമാരും കൺവീനർമാരും അതാത് മണ്ഡലങ്ങളിലെ ധർണക്ക് നേതൃത്വം നൽകുമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകൻ അറിയിച്ചു.