dcc


ചെറുതോണി: സംസ്ഥാനത്ത് ഇടതുസർക്കാർ അധികാരത്തിൽ വന്നതിനുശേഷം സഹകരണ പ്രസ്ഥാനങ്ങളെ ഇല്ലായ്മചെയ്യുന്ന സമീപനമാണ് സ്വീകരിച്ചുവരുന്നതെന്നും ഇത് കയ്യുംകെട്ടി നോക്കിനിൽക്കാൻ കഴിയുന്നതല്ലെന്നും അഡ്വ. ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. വെള്ളത്തൂവൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി സസ്‌പെന്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ഡി.സി.സി പൈനാവ് ജോയിന്റ് രജിസ്റ്റാർ ഓഫീസിനുമുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുസർക്കാർ അധികാരത്തിൽ കയറിയതിനുശേഷം ജില്ലയിലെ പല സഹകരണസ്ഥാപനങ്ങളും രാഷ്ട്രീയ പ്രേരിതമായി ഇല്ലായ്മചെയ്യുന്ന സമീപനമാണ് സഹകരണവകുപ്പ് ചെയ്തുവരുന്നതെന്നും, നല്ലരീതിയിൽ പ്രവർത്തിച്ചുവന്നിരുന്ന വെള്ളത്തൂവൽ സർവ്വീസ് സഹകരണബാങ്കിൽ യു.ഡി.എഫ് അധികാരത്തിൽ ഇരിക്കുന്നുവെന്ന ഒറ്റകാരണം കൊണ്ടാണ് ഭരണസമിതിയെ സസ്‌പെന്റ് ചെയ്യാൻ സഹകരണ വകുപ്പിനെ പ്രേരിപ്പിച്ചിട്ടുള്ളതെന്നും ഇത്തരത്തിൽ രാഷ്ട്രീയപ്രേരിതമായ നടപടി തുടർന്നാൽ ആയിരക്കണക്കിന് സഹകാരികളെ രംഗത്തിറക്കി രാഷ്ട്രീയമായും നിയമപരമായും നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി ജനറൽസെക്രട്ടറി അഡ്വ.ടോമി കല്ലാനി, മുഖ്യപ്രഭാഷണം നടത്തി. വിവിധ സമയങ്ങളിൽ അഡ്വ.ഇ.എം ആഗസ്തി എക്‌സ് എം.എൽ.എ, അഡ്വ. ജോയി തോമസ്, സി.പി മാത്യു, ജോർജ് ജോസഫ് പടവൻ, ജോയി വെട്ടിക്കുഴി, ഒ.ആർ ശശി, രാജാ മാട്ടുക്കാരൻ, സി.പി കൃഷ്ണൻ,എം.ഡി അർജുനൻ,എ.പി ഉസ്മാൻ, അഗസ്റ്റിൻ ശ്രാമ്പിക്കൽ, ആഗസ്തി അഴകത്ത് ജോസ് ഊരക്കാട്ട്, അനിൽ ആനയ്ക്കനാട്ട് , ജോയി വർഗീസ്, റോയി പാലയ്ക്കൽ, പി.എൻ തമ്പി,പയസ് എം പറമ്പിൽ,സജി വെള്ളത്തൂവൽ, റോയി കൊച്ചുപുര തുടങ്ങിയവർ പ്രസംഗിച്ചു.