jose

തൊടുപുഴ: കേരള കോൺഗ്രസ് (എം) അതിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു. കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം തൊടുപുഴ നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1964 മുതൽ ഇന്നോളം പാർട്ടി പല പ്രതിസന്ധികളെയും പിളർപ്പുകളേയും അതിജീവിച്ച് മുന്നോട്ട് പോയിട്ടുണ്ട്. ജോസഫ് വിഭാഗം പാർട്ടി വിട്ടു പോയെങ്കിലും ജില്ലയിൽ ഏറ്റവും ജനകീയ അടിത്തറയുള്ള ത് ജോസ് കെ. മാണി ചെയർമാനായുള്ള കേരള കോൺഗ്രസ് പാർട്ടിയാണ്. ഏറ്റവും കൂടുതൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ കേരള കോൺഗ്രസിന്റെതായിട്ടുള്ളത് തങ്ങളുടെ പക്ഷത്താണെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതി അംഗം പ്രൊഫ. കെ. ഐ. ആന്റണി മുഖ്യപ്രഭാഷണം നടത്തി. യോഗം ഐക്യകണ്ഠേന പാർട്ടി ചെയർമാൻ ജോസ് കെ. മാണി എം.പിയുടെ നിലപാടുകൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം അംഗീകരിച്ചു പാസാക്കി. നേതാക്കളായ അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, ബെന്നി പ്ലാക്കൂട്ടം, അപ്പച്ചൻ ഓലിക്കരോട്ട്, അഡ്വ. ബിനു തോട്ടുങ്കൽ, മധു നമ്പൂതിരി, ജൂണീഷ് അഗസ്റ്റിൻ കള്ളിക്കാട്ട്, ജോസി വേളാഞ്ചേരി, പ്രൊഫ. ജെസി ആന്റണി, അംബിക ഗോപാലകൃഷ്ണൻ, ലാലി ജോസി, മനോജ് മാത്യു, കെവിൻ ജോർജ് അറക്കൽ, എന്നിവർ പ്രസംഗിച്ചു.