കട്ടപ്പന: സ്വർണക്കടത്ത് കേസിൽ പ്രതിയായ യുവതിയും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള ബന്ധം സി.ബി.ഐ അന്വേഷിക്കണമെന്നു ആവശ്യപ്പെട്ട് ഡി.സി.സി ഇന്ന് രാവിലെ 11ന് കളക്ട്രേറ്റ് ധർണ നടത്തുമെന്ന് പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ടോമി കല്ലാനി, റോയി കെ. പൗലോസ്, എ.ഐ.സി.സി അംഗം ഇ.എം. ആഗസ്തി, ജോയി തോമസ്, എസ്. അശോകൻ, എ.കെ. മണി എന്നിവർ പങ്കെടുക്കും. കൂടാതെ ഇന്ന് വൈകിട്ട് ജില്ലയിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ പ്രതിഷേധ പ്രകടനം നടത്തും. നാളെ വൈകിട്ട് യു.ഡി.എഫ് നേതൃത്വത്തിലും പഞ്ചായത്ത് കേന്ദ്രങ്ങളിൽ ധർണ നടത്തുമെന്നും ഡി.സി.സി പ്രസിഡന്റ് അറിയിച്ചു.