തൊടുപുഴ: അൽ-അസ്ഹർ ലാ കോളേജ് പ്രിൻസിപ്പലായി ഡോ. ലൗലി പൗലോസ് ചുമതലയേറ്റു. എറണാകുളം ഗവ. ലാ കോളേജിൽ നിന്ന് നിയമബിരുദവും കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയ ലൗലി പൗലോസ് എറണാകുളം ഗവ. ലാ കോളേജിലും കോഴിക്കോട് ഗവ. ലാ കോളേജിലും പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എം.ജി. സർവകലാശാലയിലെ യു.ജി ബോർഡ് ഒഫ് സ്റ്റഡീസ് ചെയർമാൻ, കാലിക്കറ്റ് സർവകലാശാല ബോർഡ് ഒഫ് സ്റ്റഡീസ് ഒഫ് ലാ മെമ്പർ എന്നീ നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.