muttom

മുട്ടം: മൂലമറ്റം ഭാഗത്ത് നിന്ന് വന്ന ബസും മുട്ടം ഭാഗത്ത് നിന്ന ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ മുട്ടം പി സി ടി യിൽ കാവുങ്കണ്ടത്തിൽ സദാശിവനെ (49) ഗുരുതര പരിക്കുകളോടെ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11ന് മുട്ടം വില്ലേജ് ഓഫീസിന് സമീപത്ത് വെച്ചാണ് അപകടം. അപകട സമയത്ത് ഇത് വഴി വന്ന കാഞ്ഞാർ എസ് ഐ യുടെ വാഹനത്തിലാണ് സദാശിവനെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ ബൈക്കിന് സാരമായ കേട് സംഭവിച്ചു. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ മുട്ടം എസ് ഐ ഷാജഹാന്റെ നേതൃത്വത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചു.