പാലാ : മോഷ്ടിച്ച ബൈക്കുമായി നാട് കാണാനിറങ്ങിയ കുട്ടികൾ പടിയിലായി. ഇന്നലെ പാലാ ഭാഗത്ത് അമിത വേഗത്തിൽ ബൈക്കിൽ പാഞ്ഞ 16,17 വയസുള്ള രണ്ടു പേർ പാലാ ട്രാഫിക് എസ്‌. ഐ ജയന്റെ നേതൃത്വത്തിലുള്ള വാഹന പരിശോധനക്കിടെയാണ് പിടിയിലായത്. ചോദ്യം ചെയ്തപ്പോൾ ലൈസൻസോ മറ്റു രേഖകളോ ഇല്ലെന്ന് ബോദ്ധ്യപ്പെട്ടു. തുടർന്ന് സ്റ്റേഷനിലേക്ക് മാറ്റി. വിശദമായി ചെയ്തതോടെയാണ് ബൈക്ക് മോഷ്ടിച്ചതാണെന്നും നാടു കാണാനിറങ്ങിയതാണെന്നും കുട്ടികൾ സമ്മതിച്ചത്. കുട്ടികളെ വണ്ടൻമേട് പൊലീസിന് കൈമാറി. ഇവരെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

വണ്ടൻമേട് സ്വദേശി ജോസഫിന്റെതാണ് ബൈക്ക്. ജോസഫിന്റെ പരാതിയെ തുടർന്ന് വണ്ടൻമേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.