മുട്ടം: കൊവിഡ് നിരീക്ഷണ കേന്ദ്രമായി പ്രവർത്തിക്കുന്ന മുട്ടത്തുള്ള സ്വകാര്യ ലോഡ്ജിൽ നിന്ന് അധികൃതരുടെ അനുമതിയില്ലാതെ വീട്ടിൽ പോയ തൊടുപുഴ കരിക്കോട് സ്വദേശിയായ വനിതയുടെ പേരിൽ മുട്ടം പൊലീസ് കേസ് എടുത്തു. മസ്‌ക്കറ്റിൽ നിന്ന് കഴിഞ്ഞ 24 നാണ്‌ ഇവർ മുട്ടത്തുള്ള നിരീക്ഷണ കേന്ദ്രത്തിൽ എത്തിയത്. ഇതേ തുടർന്ന് ഇവരുടെ സ്രവം പരിശോധനക്ക് അയക്കുകയും ഫലം നെഗറ്റീവാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ ഇവരുടെ നിരീക്ഷണ കാലാവധി രണ്ട് ദിവസങ്ങൾ കൂടിയുണ്ട്. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് കേസ് എടുത്തത്.