car

ചെറുതോണി:ടൗണിലും സമീപ പ്രദേശങ്ങളിലും വാഹനാപകടങ്ങൾ പതിവായി.തിങ്കളാഴ്ച രാത്രി ഒൻപതിന് അമിതവേഗതയിലെത്തിയ കാർ ചെറുതോണി പാലത്തിന്റെ കൈവരി തകത്ത് ആറ്റിൽ പതിച്ചു. യാത്രക്കാരായ രണ്ടുപേർക്ക് പരുക്കേറ്റു. ഇന്നലെ വെള്ളക്കയത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികന് പരുക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് പൈനാവിലും കുയിലുമലയ്ക്കും ഇടക്ക് നിയന്ത്രണം വിട്ട് വാഹനം ഓടയിൽ വീണെങ്കിലും അപകടം സംഭവിച്ചില്ല. വലിയ മഴയാരംഭിച്ചതോടെ റോഡിൽ വഴുക്കലനുഭവപ്പെട്ടതിനാലാണ് അപകടമുണ്ടാകുന്നത്. ചെറുതോണി പാലത്തിന് സമീപം വച്ചിരിക്കുന്ന സൂചനാ ബോർഡ് തെറ്റായ ദിശ സൂചിപ്പിക്കുന്ന വിധത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനാൽ വിദൂര സ്ഥലങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് അപകടമുണ്ടാകാൻ സാദ്ധ്യതയുണ്ടന്ന് നാട്ടുകാർ പറയുന്നു.