അരിക്കുഴ : ജൂൺ 19 മുതൽ ജൂലായ് 7 വരെ നടന്നുവന്ന വായനാ പക്ഷാചരണത്തിന്റെ തൊടുപുഴ താലൂക്ക് തല സമാപനസമ്മേളനം അരിക്കുഴ ഉദയ വൈ എം എ ലൈബ്രറിയിൽ നടത്തി.തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ് അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുകുമാരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സുകുമാർ അരിക്കുഴ, തൊടുപുഴ ബ്ലോക്ക് മെമ്പർ ഷൈനി ഷാജി, ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ, സെക്രട്ടറി അനിൽ എം കെ, കെ ആർ സോമരാജൻ എന്നിവർ സംസാരിച്ചു