കട്ടപ്പന: ഇരട്ടയാർ നോർത്തിൽ മരം കടപുഴകി വീണ് ഏഴ് വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തി. ഇതോടെ മേഖലയിലെ വൈദ്യുതി വിതരണം പൂർണമായി നിലച്ചു. തിങ്കളാഴ്ച രാത്രി പത്തോടെ റോഡരികിൽ നിന്ന ചുവട് ദ്രവിച്ച മരം വൈദ്യുതി ലൈനിൽ പതിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ അഞ്ച് 11 കെ.വി. പോസ്റ്റുകളും രണ്ട് എൽ.ടി. പോസ്റ്റുകളും നിലംപതിക്കുകയായിരുന്നു. തുടർന്ന് കട്ടപ്പന അഗ്‌നിശമന സേനാംഗങ്ങൾ എത്തി മരം മുറിച്ചുമാറ്റി. രാത്രിയോടെ ഭാഗികമായി വൈദ്യുതി പുനസ്ഥാപിച്ചു.