ഇടുക്കി: ജില്ലയിൽ കൊവിഡ് ചട്ടങ്ങൾ ലംഘിച്ചതിന് 74 പേർക്കെതിരേ ഇന്നലെ പൊലീസ് കേസെടുത്തു. നിരീക്ഷണം ലംഘിച്ചതിന് മുട്ടത്ത് ഒരാൾക്കെതിരെയും മാസ്‌ക് ധരിക്കാത്തതിന് 67 പേർക്കെതിരെയും മറ്റ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് നാലുപേർക്കെതിരെയുമാണ് കേസെടുത്തത്. നിരീക്ഷണത്തിലുള്ള 897 പേരെ പരിശോധിച്ചു. സമയക്രമം പാലിക്കാതെ കടകൾ തുറന്നതിന് രണ്ടു വ്യാപാരികൾക്കെതിരെയും കേസെടുത്തു.