തൊടുപുഴ : ജില്ലയിൽ ഇന്നലെ ഒരാൾക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. ഒരാൾ രോഗമോചിതനായി.ജിദ്ദയിൽ നിന്ന് മൂന്ന് ബന്ധുക്കൾക്കൊപ്പം ജൂലായ് ഏഴിന് കോഴിക്കോട് എത്തിയ കോടികുളം സ്വദേശിക്കാണ് (50) രോഗം സ്ഥിരീകരിച്ചത്. അമ്മാവനൊപ്പം മഞ്ചേരിയിൽ നിരീക്ഷണത്തിലായിരുന്ന ഇയാളെ മഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദമാമിൽ നിന്ന് ജൂൺ 11ന് വന്ന കോടിക്കുളം സ്വദേശിയാണ് രോഗമുക്തി നേടിയത്.നിലവിൽ ഇടുക്കി സ്വദേശികളായ 56 പേരാണ് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതിൽ നാല് പേർ കോട്ടയം ജില്ലയിലും ഒരാൾ കോഴിക്കോട് ജില്ലയിലുമാണ് ചികിത്സയിലുള്ളത്. ചൊവ്വാഴ്ച ആർക്കും രോഗ മുക്തിയില്ല. വീടുകളിലും സ്ഥാപനങ്ങളിലുമായി 4513 പേരാണ് നിരീക്ഷണത്തിലുള്ളത്. 55 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു.