tv

മുട്ടം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓണലൈൻ പഠനം സാദ്ധ്യമാക്കുന്നതിനായി യൂത്ത് കോൺഗ്രസ് സംഘടിപ്പിചിരിക്കുന്ന 'യൂത്ത് കെയർ' പദ്ധതിയുടെ ഭാഗമായി മൂലമറ്റം സെന്റ് ജോസഫ് കോളേജ് കെ എസ് യു വിദ്യാർത്ഥി കൂട്ടായ്മ മുട്ടം മണ്ഡലത്തിലെ നിർദ്ധരരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ടി വി യും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു. അരുൺ പൂച്ചക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അന്നമ്മ ചെറിയാൻ ഉദ്ഘാടനം ചെയ്തു റെന്നി ചെറിയാൻ, റിജോ ജോർജ് , അൽഫോൻസ് വാളിപ്ലാക്കൽ, സാൽവിൻ കുളമറ്റം, എന്നിവർ പങ്കെടുത്തു