bar-dancer-stripped

നെടുങ്കണ്ടം: ഉടുമ്പൻചോലക്ക് സമീപം രാജാപ്പാറയിലെ സ്വകാര്യ റിസോർട്ടിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് നിശാ പാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ച കേസിൽ റിസോർട്ട് ഉടമ കോതമംഗലം കരിത്തഴ തണ്ണിക്കോട് റോയി കുര്യൻ ഉൾപ്പെടെ 22 പേർ കൂടി അറസ്റ്റിൽ. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 28 ആയി. എല്ലാവരെയും സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ജൂൺ 28നാണ് റിസോർട്ടിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ചത്.