തൊടുപുഴ: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ജില്ലക്കമ്മിറ്റി ഓൺലൈൻ പഠന സഹായമായി ചെയ്യുന്ന ടെലിവിഷൻ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി. തൊടുപുഴ സെന്റ്' സെബാസ്റ്റ്യൻസ് യു.പി.സ്‌കൂളിൽ നടത്തിയ ചടങ്ങിൽ കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി വി.കെ.മാണി, സ്‌കൂൾ ഹെഡ്മാസ്റ്റർ ടി.എൽ.ജോസഫിന് ടെലിവിഷൻ സെറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു.സ്‌കൂൾ മാനേജർ ഫാ.ഡോ.ജിയോ തടിക്കാട്ട്', ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ ഷീബ മുഹമ്മദ് കെ.എസ്.എസ്.പി.യു സംസ്ഥാന കൗൺസിലംഗം കെ.എം.തോമസ് ജില്ലാ ട്രഷറർ ടി.ചെല്ലപ്പൻ, ജോയിന്റ് സെക്രട്ടറി എൻ.പി.പ്രഭാകരൻ നായർ ബ്ലോക്ക് സെക്രട്ടറി എ.എൻ.ചന്ദ്രബാബു ,ജോയിന്റ് സെക്രട്ടറി വി.ജെ. മാത്യു ,ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ ടി.ആർ.രാജു ,കെ.സി.ശങ്കരൻ എന്നിവർ പങ്കെടുത്തു.
കോലാനി ഗവ.എൽ.പി.സ്‌കൂളിൽ ബ്ലോക്ക് സെക്രട്ടറി എ.എൻ.ചന്ദ്രബാബു സ്‌കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് കെ.എസ്.സജുവിന് ടെലിവിഷൻ കൈമാറി. മുനിസിപ്പൽ ക്ഷേമകാര്യ ചെയർമാൻ ആർ.ഹരി', കൗൺസിലർ പി.വി.ഷിബു യൂണിറ്റ് സെക്രട്ടറി കെ.എസ് ശശിധരൻ' ട്രഷറർ പി.കെ.ബാബു എന്നിവർ സംസാരിച്ചു