ഇടവെട്ടി: ശാസ്താംപാറയിലെ നിർധന കുടുംബത്തിന് സഹായഹസ്തവുമായി കെ.എസ്.യു പ്രവർത്തകരെത്തി. ഉണ്ടായിരുന്ന ടെലിവിഷൻ റിപ്പയർ ചെയ്യാനാകാത്തവിധം കേടുപാട് പറ്റിയതുമൂലം
വഴിക്കൽപുത്തെൻപുരയിൽ എൻ.എം സുഭാഷിന്റെ മൂന്ന് മക്കൾക്ക് ഓൺലൈൻ പഠനം നടത്തുവാൻ സാധിച്ചിരുന്നില്ല.ഓൺലൈൻ പഠനത്തിനു സഹായം അഭ്യർത്ഥിച്ചു ഇവരുടെ മാതാപിതാക്കൾ വാർഡ് മെമ്പർ ജസീല ലത്തീഫിനെയും മുൻ പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദിനെയും സമീപിക്കുകയായിരുന്നു. ഇവർ തൊടുപുഴയിലെ കോൺഗ്രസ്സ് നേതൃത്വത്തെ വിവരമറിക്കുകയും കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ സഹപാഠിക്കൊരു കൈത്താങ്ങു പദ്ധതിയുടെ ഭാഗമായി മൂലമറ്റം സെന്റ് ജോസഫ് കോളേജിലെ മുൻകാല കെ.എസ്.യു പ്രവർത്തകരുടെ നേതൃത്വത്തിൽ സുഭാഷിന്റെ വീട്ടിൽ ടി.വി എത്തിച്ചു കൊണ്ട് ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കുകയായിരുന്നു. കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ് ടെലിവിഷൻ കൈമാറി.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് അദ്ധ്യക്ഷത വഹിച്ചു. പൂർവ്വകാല വിദ്യാർത്ഥികളായ സി.എസ്. വിഷ്ണുദേവ് , ഗോവിന്ദ് എസ്.വി , ജോർജ് ഫ്രാൻസിസ് , ജോൺസ് കൊച്ചു, അപ്‌സിൻ ഫ്രാൻസിസ് , അൻവർ റഷീദ് , അനന്തു ഹരി , അസർ അലി തുടങ്ങിയവർ നേതൃത്വം നൽകി..