പീരുമേട്: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പീരുമേട് പ്രവർത്തിക്കുന്ന ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽപുതിയ അദ്ധ്യയനവർഷത്തേക്ക് ഹൈസ്‌കൂൾ വിഭാഗത്തിൽ (തമിഴ് മീഡിയം) സ്‌പെഷ്യൽ ടീച്ചർ (ഡ്രോയിംഗ്) തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നിഷ്‌ക്കർഷിച്ചിരിക്കുന്ന യോഗ്യതകൾ, പ്രായപരിധി എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്നവർക്ക് മുൻഗണന. വിദ്യാഭ്യസ വകുപ്പിൽ നിന്നും അദ്ധ്യാപകരെ നിയമിക്കുന്ന മുറക്ക് കരാർ നിയമനം റദ്ദാക്കും. നിയമനം ലഭിക്കുന്നവർ സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യണം. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർ, ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവിൽ സ്റ്റേഷൻ, കുയിലിമല പി.ഒ, ഇടുക്കി 685603 എന്ന വിലാസത്തിലോ ddoforscidukki@gmail.com എന്ന മെയിലിലോ അയയ്ക്കണം. അപേക്ഷകൾ ജൂലായ് 18 വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. വിവരങ്ങൾക്ക് ഫോൺ 88489909991.