പീരുമേട് താലൂക്ക്തല വായനാപക്ഷാചരണപരിപാടികൾ സമാപിച്ചു.കുമളി പളിയക്കുടി അക്ഷര ജ്യോതി ട്രൈബൽ ലൈബ്രറിയിൽ നടന്ന സമാപന സമ്മേളനം ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ആർ തിലകൻ ഉദ്ഘാടനം ചെയ്തു.പീരുമേട് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് മുഹമ്മദ് എം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ പളിയക്കുടിയിലെ വിദ്യാർത്ഥികളെ യോഗത്തിൽ ആദരിച്ചു. പളിയക്കുടി ട്രൈബൽ ലൈബ്രറി പ്രസിഡന്റ് അരുൺ എ, റേഞ്ച് ഓഫീസർ അജിത്ത് കുമാർ, ലൈബ്രറി കൗൺസിൽ സെക്രട്ടറി മോഹനൻ പി എൻ, ജോയിന്റ് സെക്രട്ടറി അഭിലാഷ് കെ ബി, ഇ ഡി സി സെക്രട്ടറി ടി സി രാജു, ഊരുമൂപ്പൻ എ അരുവി, ഇ ഡി സി ചെയർമാൻ സുജിത ദീപക്, ലൈബ്രറി സെക്രട്ടറി ചിഞ്ചുമോൾ എം തുടങ്ങിയവർ സംബന്ധിച്ചു.