ചെറുതോണി :അതീവ സുരക്ഷാ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു സ്വർണകള്ളക്കടത്തിനു കുട പിടിച്ച പിണറായി വിജയൻ ,ആത്മാഭിമാനം കൈമോശം വന്നിട്ടില്ലെങ്കിൽ മുഖ്യമന്ത്രി പദവി സ്വയം രാജിവെച്ച് ഒഴിയണമെന്നും രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന കേസ് സി.ബി.ഐ.അന്വേഷിക്കണമെന്നും ഡീൻ കുര്യാക്കോസ് എം.പി. ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണത്തിന്റെ കരിനിഴൽ ഉയർന്നപ്പോൾ യാതൊരു കാലതാമസവും വരുത്താതെ അന്വേഷണത്തിനു നടപടികൾ സ്വീകരിച്ച സർക്കാരിന്റെ മാതൃക പിന്തുടരുവാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.സി.സി.യുടെ ആഹ്വാനം അനുസരിച്ചു് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഇടുക്കി കളക്ട്രേറ്റിനു മുന്നിൽ നടത്തിയ കൂട്ടധ ർ ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം.പി. ഡി.സി.സി.പ്രസിഡൻറ്റ് ഇബ്രാഹിംകട്ടി കല്ലാർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ എ.ഐ.സി.സി.അംഗം അഡ്വ: ഇ.എം.ആഗസ്തി എക്‌സ് എം.എൽ.എ.മുഖ്യ പ്രഭാഷണം നടത്തി.അഡ്വ.ജോയി തോമസ്, സി.പി.മാത്യു, ജോയി വെട്ടിക്കുഴി, ഏ.പി.ഉസ്മാൻ ,എം ഡി അർജുനൻ സി.എസ്.യശോധരൻ, ആഗസ്തി അഴകത്ത്, വിജയകുമാർ മറ്റക്കര, കെ.ബി സെൽവം, ജോസ് ഊരക്കാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
കട്ടപ്പന: കൊവിഡ് നിയമങ്ങൾ പാലിക്കാതെ നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ച റിസോർട്ട് പൂട്ടണമെന്ന് എ.ഐ.സി.സി. അംഗം അഡ്വ. ഇ.എം. ആഗസ്തി. വിഷയത്തിൽ ആരോഗ്യവകുപ്പും പൊലീസും അടിയന്തര നടപടി സ്വീകരിക്കണം. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ പേരെയും നിരീക്ഷണത്തിലാക്കണം. ഉക്രൈൻ സ്വദേശിനികളായ വിദേശ നർത്തകികൾ വിമാനമാർഗം കേരളത്തിലെത്തിയതായാണ് വിവരം. ക്വാറന്റിൻ ലംഘിക്കുന്നത് തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നിരിക്കെ നിബന്ധനകൾ ലംഘിച്ചാണ് റിസോർട്ടിൽ നർത്തകികളെ എത്തിച്ചത്.കട്ടപ്പനയിൽ നടന്ന കൂട്ടധ ർ ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം.
. ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. കെ.ജെ. ബെന്നി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മനോജ് മുരളി, കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ജെസൺ സണ്ണി എന്നിവരും പങ്കെടുത്തു.