കട്ടപ്പന : പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ആളുകൾ അധിവസിക്കുന്നകോളനികളുടെ വികസനത്തിനായി നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി കട്ടപ്പന കടമാക്കുഴി എസ്.സികോളനിയിൽ 50 ലക്ഷം രൂപയുടെ വികസന പദ്ധതിക്ക്‌മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു.റോഷി അഗസ്റ്റിൻ എം.എൽ.എ ചെയർമാനായുംബ്ലോക്ക് ട്രൈബൽ ഓഫീസർ കെ.എൻ ദിലീപ് കൺവീനറുമായ ഏഴംഗ കമ്മിറ്റിക്കാണ് രൂപം നൽകിയിട്ടുള്ളത്.കോളനിക്കുള്ളിലുള്ളറോഡുകളുടെ നവീകരണം, ഏകാദ്ധ്യാപക സ്‌കൂളിന്റെ നവീകരണം, കുടിവെള്ള പദ്ധതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതാണ് പദ്ധതി. മുനിസിപ്പൽ വൈസ് ചെയർമാൻ ബിന്ദു സെബാസ്റ്റ്യൻ അദ്ധ്യക്ഷതയിൽചേർന്നയോഗത്തിൽ മുൻ നഗരസഭ ചെയർമാൻ മനോജ് എം.തോമസ്, ജില്ലാ നിർമ്മിതികേന്ദ്രം പ്രൊജക്ട് ഓഫീസർ എഞ്ചിനീയർ ബിജു എസ്, എസ്.സി പ്രൊമോട്ടർ രാംകുമാർ തുടങ്ങിയവർ പങ്കെടുത്തു. പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിക്ക് ജില്ലാ നിർമ്മിതികേന്ദ്രമാണ് നിർവ്വഹണ ഏജൻസി.