ഇടുക്കി: ജില്ലയിൽ ഇന്നലെ കൊവിഡ് ചട്ടങ്ങൾ ലംഘിച്ചതിന് 133 പേർക്കെതിരെ കേസെടുത്തു. ഇതിൽ നിരീക്ഷണം ലംഘിച്ചതിന് വണ്ടിപ്പെരിയാറിൽ ഒരാൾക്കെതിരെയും അനധികൃതമായി അതിർത്തി ലംഘിച്ചതിന് ദേവികുളത്ത് മൂന്നു പേർക്കെതിരെയും മാസ്‌ക് ധരിക്കാത്തതിന് 69 പേർക്കെതിരെയും കേസെടുത്തതായി ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസ്വാമി അറിയിച്ചു.
സമയക്രമം പാലിക്കാതെ കടകൾ പ്രവർത്തിപ്പിച്ചതിന് 14 ഉടമകൾക്കെതിരെയും വാഹനങ്ങളിൽ അമിതമായി ആളുകളെ കയറ്റിയതിന് 33 പേർക്കെതിരെയും കേസെടുത്തു. 1573 വാഹനങ്ങൾ പരിശോധിച്ചു. 826 പേരുടെ ക്വാറന്റൈൻ പരിശോധിച്ചു. വരുംദിനങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.