മുതലക്കോടം: ഹോളി ഫാമിലി നഴ്‌സിംഗ് കോളേജിലെ ഗൈനക്കോളജി നഴ്‌സിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഗർഭകാലപരിപാലനം, സുരക്ഷിത പ്രസവത്തിനുള്ള തയ്യാറെടുപ്പുകൾ, പ്രസവശേഷമുള്ള മാതൃ-നവജാത ശിശുസംരക്ഷണം എന്നിവയെക്കുറിച്ചുള്ള പരിശീലന ക്ലാസുകൾ എല്ലാ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും നടത്തുന്നു. ഗർഭപരിചരണത്തിന് ഏത് ആശുപത്രിയിൽ പോകുന്നവർക്കും പരിശീലന പരിപാടിയിൽ പങ്കെടുക്കാം. പേരന്റെഹുഡ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ നിർവഹിച്ചു. പ്രൊവിൻഷ്യൽ സുപ്പീരിയർ സി. ഡോ. ക്രിസ്റ്റി അറയ്ക്കത്തോട്ടം, മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോനാ വികാരി ഫാ. ജോസഫ് അടപ്പൂർ, എ.കെ.സി.സി. ഗ്ലോബൽ പ്രസിഡന്റ് ബിജു പറയനിലം, മുനിസിപ്പൽ കൗൺസിലർ അഡ്വ. സി.കെ ജാഫർ, ഗൈനക്കോളജിസ്റ്റുമാരായ ഡോ. റ്റാജിമോൾ ജോളി, ഡോ. സി. ജിബി, ഡോ. ടി.ആർ. ഭവാനി, ആശുപത്രി ഡയറക്ടർ സി. ത്രേസ്യാമ്മ പള്ളിക്കുന്നേൽ, അഡ്മിനിസ്‌ട്രേറ്റർ സി. മേഴ്‌സി കുര്യൻ, നഴ്‌സിംഗ് കോളേജ് ഡയറക്ടർ സി. മേഴ്‌സി ആഗ്നൽ, വൈസ് പ്രിൻസിപ്പൽ സി. ജയിൻ ഫ്രാൻസിസ്, സി. മേരി ആലപ്പാട്ട് എന്നിവർ പങ്കെടുത്തു. നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജയൻ ജയിംസ് പരിശീലന പരിപാടിയുടെ രൂപരേഖ വിശദീകരിച്ചു. മുൻകൂട്ടി ബുക്കിംഗിന് 9656231145, 8921382130, 8281747633.