കുമാരമംഗലം: സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് കുമാരമംഗലം വില്ലേജ് ഓഫീസിന് മുമ്പിൽ ബി.ജെ.പി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് രമേശ് ബാബു അദ്ധ്യക്ഷത വഹിച്ച ധർണ നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം ഉദ്ഘാടനം ചെയ്തു. സനൽ പുരഷോത്തമൻ നന്ദി പറഞ്ഞു. ബിജെപി കുമാരമംഗലം പഞ്ചായത്ത് സെക്രട്ടറി രാജേഷ്, പഞ്ചായത്ത് സമിതി അംഗം ബിജു, യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. അരുൺ, ജനറൽ സെക്രട്ടറി അഖിൽ ലാൽസൻ എന്നിവർ പങ്കെടുത്തു.