തൊടുപുഴ: ഓൺലൈൻ പഠനം സുഗമമാക്കുന്നതിന് മൊബൈൽ നെറ്റ്‌വർക്ക് തകരാർ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ബി. എസ്. എൻ. എൽ ഓഫീസി‌ന് മുമ്പിൽ ധർണ നടത്തി. സംസ്ഥാന സെക്രട്ടറി സി.എം .മുനീർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സജിൻ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അക്ബർ ടി. എൽ,​ ജില്ലാ ജനറൽ സെക്രട്ടറി ജോസുകുട്ടി ജോസഫ്, ഫൈസൽ ടി.എസ്, ജെറാൾഡ് ജോർജ്, അരുൺ ബാബു,​ എഡിസൺ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.