തൊടുപുഴ: കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ കണ്ണ് തുറപ്പിക്കൽ നിൽപ്പ് സമരം 15ന് നടക്കും.പെൻഷൻകാരുടെ ചികിത്സാപദ്ധതി ഉടൻ നടപ്പിലാക്കുക, പെൻഷൻപരിഷ്‌കരണം വൈകുന്നതിനാൽ ഇടക്കാലാശ്വാസം അനുവദിക്കുക, ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, ഫെസ്റ്റിവൽ അലവൻസ് വർദ്ധിപ്പിക്കുക, വിലക്കയറ്റം തടയുക, കൊവിഡിനെ മറയാക്കിയുള്ള അഴിമതികളെപ്പറ്റി അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം. രാവിലെ 10 മുതൽ ഇടുക്കി കളക്‌ട്രേറ്റ്, കട്ടപ്പന, നെടുങ്കണ്ടം, പീരമേട്, ദേവികുളം, അടിമാലി, തൊടുപുഴ, കരിമണ്ണൂർ എന്നീ കേന്ദ്രങ്ങളിലാണ് സമരം. നടത്തുക.